മലപ്പുറം മറ്റു നഗരസഭകള്‍ക്ക് മാതൃക; മന്ത്രി കെടി ജലീല്‍

മലപ്പുറം മറ്റു നഗരസഭകള്‍ക്ക് മാതൃക; മന്ത്രി കെടി ജലീല്‍

മലപ്പുറം: മാലിന്യ സംസ്‌കരണ രംഗത്ത് മലപ്പുറം മറ്റു നഗരസഭകള്‍ക്ക് മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ ( ഖനി ) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പ്ലാസ്റ്റിക് ക്രഷിംഗ് യന്ത്രം, പ്ലാസ്റ്റിക് ബെയ്‌ലിംഗ് യന്ത്രം എന്നിവയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും വിഭവ ശേഖരണ വാഹന്ങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ് , പി എ സലീം, ഒപി റജീന ഹുസൈന്‍, ഫസീന കുഞ്ഞിമുഹമ്മദ്, കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍, ഹാരിസ് ആമിയന്‍, കപ്പൂര്‍ കൂത്രാട്ട് ഹംസ, ഇ.കെ. മൊയ്തീന്‍, തോപ്പില്‍ മുഹമ്മദ് കുട്ടി, കെ കെ മുസ്തഫ, കെ.സിദ്ദീഖ്, കുന്നത്തൊടി ഹംസ, കെ.വിനോദ് , പാര്‍വതി കുട്ടി ടീച്ചര്‍, അഡ്വ. റിനിഷ റഫീഖ്, കെ. വി.വത്സല കുമാരി ,സുനിത, പ്രീതകുമാരി, ഹാജറ പുളളിയില്‍, സെക്രട്ടറി എന്‍.കെ. കൃഷ്ണ കുമാര്‍, ഉപ്പൂടന്‍ ഷൗക്കത്ത്, ഹരിത മിഷന്‍ കോഡിനേറ്റര്‍ രാജു, സി ഡി എസ് പ്രസിഡണ്ടുമാരായ വി.കെ. ജമീല, കദീജ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!