മലപ്പുറം മണ്ഡലം പ്രകാശ പൂരിതമാക്കാന്‍ 50 ലക്ഷത്തിന്റെ മിനിമാസ്റ്റ്‌ ലൈറ്റുകള്‍

മലപ്പുറം മണ്ഡലം പ്രകാശ പൂരിതമാക്കാന്‍  50 ലക്ഷത്തിന്റെ   മിനിമാസ്റ്റ്‌  ലൈറ്റുകള്‍

മലപ്പുറം: 2016-17 വര്‍ഷത്തെ എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മലപ്പുറം മണ്ഡലത്തില്‍ 25 സ്ഥലങ്ങളില്‍ മിനി മാസത് ലൈറ്റ് സ്ഥാപിച്ചതായി പി. ഉബൈദുളള എം. എല്‍ .എ അറിയിച്ചു. തൃശൂര്‍ ആസ്ഥാനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള (ടകഘഗ) എന്ന പൊതു മേഖലാ സ്ഥാപനത്തിനായിരുന്നു. നിര്‍മാണ ചുമതല .ലൈറ്റ് സ്ഥാപിച്ച സ്ഥലങ്ങള്‍ കാട്ടുങ്ങല്‍ ജംങ്ഷന്‍, മുണ്ടുപറമ്പ ജംങ്ഷന്‍, സ്പിന്നിങ്മില്‍, വാറങ്കോട്, ആലത്തൂര്‍ പടി, കോണോംപാറ- ചുങ്കം, മേല്‍മുറി-പൊടിയാട്, മൈലാടി, മുതിരപ്പറമ്പ- ചെമ്പറമ്മല്‍ ,മാരിയാട്, പിലാക്കല്‍, വെള്ളൂര്‍, മുസ്ലിയാര്‍പീടിക, മൂച്ചിക്കല്‍ വെസ്റ്റ്‌കോഡൂര്‍, താണിക്കല്‍ ഈസ്റ്റ് കോഡൂര്‍, വലിയാട് ആല്‍പറ്റകുളമ്പ- പാറമ്മല്‍ ,ചിറ്റത്തുപാറ, കിഴക്കുംപറമ്പ, പാപ്പിനിപ്പാറ, പോത്തുവെട്ടിപ്പാറ അരിപ്ര പാലത്തിങ്ങല്‍ , പുല്‍പ്പറ്റ ജംങ്ഷന്‍.

Sharing is caring!