പി.വി. അന്‍വര്‍ എംഎല്‍എ രാജിവയ്ക്കണം: ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്
മലപ്പുറം: നിയമലംഘനം നടത്തിയ കാര്യം കോഴിക്കോട് കലക്റ്ററുടെ അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം പി.വി. അന്‍വര്‍ രാജിവക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്. ഗുരുതരമായ നിയമലംഘനങ്ങള്‍ പി.വി. അന്‍വര്‍ എംഎല്‍എ നടത്തിയെന്നാണ് കലക്റ്ററുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എംഎല്‍എയുടെ വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല. അംഗീകരിച്ച പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തി, പാര്‍ക്കില്‍ നടത്തിയ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നും കലക്റ്ററുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ക്കിനോട് ചേര്‍ന്ന് എംഎല്‍എയുടെ പേരില്‍ അനധികൃത ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധിയായി തുടരാനുള്ള അവകാശം പി.വി. അന്‍വറിന് നഷ്ടമായിരിക്കുന്നു. സ്വമേധയാ അദ്ദേഹം രാജിവയ്ക്കുന്നില്ലെങ്കില്‍ സിപിഎം ഇടപെടണം. ഈ വിഷയത്തില്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാട് എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
ഭരണത്തിന്റെ തണലില്‍ സിപിഎം പിന്തുണയോടെ ജനപ്രതിനിധികളും നേതാക്കളും പൊതുമുതല്‍ കൈയേറുന്നത് വര്‍ധിച്ചുവരുകയാണ്. ഇതിനെതിരേ ആവശ്യമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ ശക്തമായി തുടരുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.
RECENT NEWS
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഇംബൈബ്’ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്
മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായ ‘ഇംബൈബ്’ മൂന്നാം വര്‍ഷത്തിലേക്ക്. മത്സരപരീക്ഷകള്‍ ആത്മവിശ്വസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ പ്രത്യേക പദ്ധതിയാണ് ‘ഇംബൈബ്’. [...]