ബാലികാ പീഡനം; പ്രതിക്ക് നാലു വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയും
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) നാലു വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മണ്ണാര്‍മല കാര്യവട്ടം ചക്കപ്പത്ത് മന്‍സൂര്‍ (27)നെയാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം അഞ്ചുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2010 ഏപ്രില്‍ 21നാണ് കേസിന്നാസ്പദമായ സംഭവം. പ്രേമം നടിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പ്രതി വാടകക്ക് താമസിക്കുന്ന തെങ്കര മേലാമുറിയിലെ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടു പോയി രണ്ടു ദിവസം ലൈംഗിക പീഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പാണ്ടിക്കാട് സി ഐ ആയിരുന്ന ഉല്ലാസ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]