തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് മലപ്പുറത്തെ സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നതായി ഷഹബാസ് അമന്‍

തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് മലപ്പുറത്തെ  സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നതായി ഷഹബാസ് അമന്‍

മലപ്പുറം: തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് മലപ്പുറത്തെ സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നതായി ഷഹബാസ് അമന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഗായകനുള്ള അവാര്‍ഡ് നേടിയ ഷഹബാസ് അമന്‍ മലപ്പുറം കുന്നുമ്മല്‍ സ്വദേശിയാണ്.
ഗസല്‍ ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഷഹബാസ് അമന്‍ മലപ്പുറത്തു സാധാരക്കാരനായാണ് ജീവിച്ചത്.
ആഷിയാന-ന്യൂജനറേഷന്‍ മലബാറി സോങ്‌സ്, സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, നീയും നിലാവും, ജൂണ്‍ മഴയില്‍, സഹയാത്രികേ…, അലകള്‍ക്ക് തുടങ്ങിയവയാണ് ഷഹ്ബാസിന്റേതായി പുറത്തിറങ്ങിയ മലയാള അല്‍ബങ്ങള്‍. പകല്‍നഷത്രം, പരദേശി, രാമാനം, ചോക്കളേറ്റ്, ഒരുവന്‍, ചാന്തുപൊട്ട്,അന്നയും റസൂലും തുടങ്ങിയ സിനിമകളില്‍ പാടുകയും പരദേശി, പകല്‍ നക്ഷത്രങ്ങള്‍ എന്നീ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായിരുന്ന പരേതനായ ആനക്കായി മരക്കാറിന്റേയും കുഞ്ഞിപ്പാത്തുവിന്റേയും അഞ്ചുമക്കളില്‍ മൂത്തവനായ ഷഹബാസ് അമന്‍ കോട്ടപ്പടിയിലെ കൂട്ടായ്മയായ റിംഗോസ്റ്റാറിലൂടെയാണ് സംഗീത ലോകത്തെത്തുന്നത്.
ഷഹബാസിന്റെ സംഗീത സംവിധാനത്തില്‍ സിനിമയില്‍ 24 പാട്ടുകള്‍ ഇതിനകം പിറന്നിട്ടുണ്ട്.

Sharing is caring!