ബൈക്കും ലോറിയും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. അരീക്കോട് മുണ്ടംപറമ്പ് ഹാജിയാര്‍ പടി വളവില്‍ ഇന്ന് ഉച്ചക്ക് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാഴക്കാട് ചീടിക്കുഴി മേലേക്കുന്നത്ത് മുഹമ്മദ് ബഷീറിന്റെ മകന്‍ എം.കെ മുഹമ്മദ് റിഷാല്‍ (19) മരണപ്പെട്ടത്. മുണ്ടം പറമ്പ് റിജിയണല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരണപ്പെട്ട റിഷാല്‍.
ഇന്നലെ പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കോളജില്‍ നിന്നും വീട്ടിലേക്ക് പോവുമ്പോള്‍ എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കുപറ്റിയ റിഷാലിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിക്കു വെച്ചു മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മാതാവ് : ജാസ്മിന്‍ എടവണ്ണ.
സഹോദരന്‍ : റിഷാദ്.

Sharing is caring!