പൊന്നാനിയില്‍ 14കാരിയെ മാനഭംഗപ്പെടുത്തിയ പിതാവിന് 10വര്‍ഷം കഠിന തടവ്

പൊന്നാനിയില്‍  14കാരിയെ  മാനഭംഗപ്പെടുത്തിയ  പിതാവിന് 10വര്‍ഷം  കഠിന തടവ്

മഞ്ചേരി: പതിനാലുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും 8000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൊന്നാനി പുറങ്ങ് സ്വദേശിയെയാണ്
ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. മാനംഭത്തിനിരയായ പെണ്‍കുട്ടി വിവരം മാതാവിനോട് പറഞ്ഞതിലുള്ള വിരോധം മൂലം കൂട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയുണ്ട്. 2013 നവംബര്‍ 22ന് രാത്രി 12 മണിക്ക് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ് 5000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ്, ഇന്ത്യന്‍ ശിക്ഷാ നിയമം 324 പ്രകാരം മര്‍ദ്ദനത്തിന് മൂന്നു വര്‍ഷം കഠിന തടവ്, 354 വകുപ്പു പ്രകാരം മാനഭംഗത്തിന് രണ്ടു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.
പീഡനത്തിനിരയായ ബാലികക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Sharing is caring!