കടലുണ്ടിപുഴയില്‍ കുളിക്കാനിറങ്ങിയ ചാപ്പനങ്ങാടിയിലെ പ്ലസ്വണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

മലപ്പുറം: ചാപ്പനങ്ങാടി കുറുപ്പുംപടി ചാവക്കാടന്‍ ഹനീഫയുടെ മകന് ഹിഷാം(17)മുങ്ങി മരിച്ചു. ഞായറാഴ്ച വൈകിട്ട് കടലുണ്ടി പുഴയില്‍ പൊന്മള പൂവാട് കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. പുതുപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം കോട്ടയ്ക്കല്‍ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍. ഉമ്മ: അഫ്സത്ത്. സഹോദരങ്ങള്‍: ഹഫ്ല, ഹിബാ ഷെറിന്.
RECENT NEWS

താനൂർ തോണി മറിഞ്ഞ് യുവാവ് മരിച്ചു
താനൂർ: തൂവൽ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. കോട്ടിൽ റഷീദിൻ്റെ മകൻ മുഹമ്മദ് റിസ്വാൻ (19) ആണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9മണിക്ക് ശേഷമാണ് അപകടം [...]