സംസ്ഥാന സമ്മേളനത്തിന്റെ ചുമരെഴുത്തിനിറങ്ങിയ സി.പി.ഐ പ്രവര്‍ത്തകര്‍ രാത്രിയുടെ മറവിലെ അന്യായങ്ങള്‍ തടഞ്ഞു

സംസ്ഥാന സമ്മേളനത്തിന്റെ  ചുമരെഴുത്തിനിറങ്ങിയ സി.പി.ഐ പ്രവര്‍ത്തകര്‍ രാത്രിയുടെ മറവിലെ അന്യായങ്ങള്‍ തടഞ്ഞു

തിരൂര്‍: മലപ്പുറത്തു നടക്കാനിരിക്കുന്ന സി.പി.ഐ.സംസ്ഥാന സമ്മേള ന ത്തിന്റെ ചുമരെഴുത്തിനിറങ്ങിയ പ്രവര്‍ത്തകര്‍ രാത്രിയുടെ മറവില്‍ നടക്കുന്ന ന്യായരഹിത നടപടികള്‍ ചെറുത്തത് ശ്രദ്ധേയമായി.രാത്രി എട്ടുമണിയോടെ മണ്ണ് ലോറികള്‍ പിന്തുടര്‍ന്ന പ്രവര്‍ത്തകര്‍ തുഞ്ചന്‍ റോഡിനു സമീപത്തുള്ളവയല്‍ നികത്തുന്നതാണ് കണ്ടത്. വീടുവെക്കാന്‍ അഞ്ചു സെന്റ് നിലം നികത്തിയാല്‍ സാധാരണക്കാരന്‍ നിയമത്തിന്റെ നൂലാമാലയില്‍ തൂങ്ങുമ്പോഴാണ് സ്വാധീനത്തിന്റെ മറവില്‍ ഏക്കറുകണക്കിന് വയല്‍ തൂര്‍ക്കാന്‍ നീക്കം നടന്നത്.സി.പി.ഐ. പ്രവര്‍ത്തകര്‍ നിലം തികത്തുന്നത് തടഞ്ഞു. പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. ഭിന്ന ലിംഗക്കാരെ ലൈംഗീക വശ്യങ്ങള്‍ക്ക് കൊണ്ടു പോകാന്‍ കാറിലെത്തിയ വി.ഐ.പി.കളെയാണ് നഗരത്തില്‍ പ്രവര്‍ത്തകര്‍ നേരിട്ടത്. നഗരത്തില്‍ സന്ധ്യ കഴിഞ്ഞാല്‍ ഭിന്ന ലിംഗക്കാരുടെ പിടിയിലാണ് നഗരം. ഇവരെ കൊണ്ടു പോകാന്‍ വാഹന ങ്ങളുമായി പലയിടങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.വി.ഐ.പി.കളുടെ സംഘം ചെന്നുപെട്ടത് സി.പി.ഐ.പ്രവര്‍ത്തകരുടെ മുന്നിലാണ്. കൊടിത്തണ്ടുകൊണ്ട് ഇവരെ പ്രവര്‍ത്തകര്‍ മാന്യമായി പെരുമാറി വിട്ടു

Sharing is caring!