ഒരു കൂട്ടര്‍ക്കെതിരെമാത്രം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് പൊറുപ്പിക്കാനാവില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഒരു വിഭാഗത്തിന് മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള പ്രദേശങ്ങളാക്കി കാംപസുകളെപോലും മാറ്റുകയാണ് സിപിഎമ്മെന്നും ഇത് കേരളത്തില്‍ നടക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ലീഗ് സംയമനത്തിന്റെ പാതയിലാണ്. പ്രതികള്‍ക്കെതിരെ ഇതുവരേ കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാതെ സമാധാന യോഗം വിളിച്ചു ചേര്‍ക്കുന്നതു കൊണ്ട് കാര്യമില്ല. അദ്ദേഹം പറഞ്ഞു. ഒരു കൂട്ടര്‍ക്കെതിരെ മാത്രം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് പൊറുപ്പിക്കാനാവില്ല. അദ്ദേഹം പറഞ്ഞു. എല്ലായിടത്തും പ്രശ്‌ന മുണ്ടാക്കുന്നവരാണ് ജില്ലയിലും പ്രശ്‌നമുണ്ടാക്കുന്ന സിപിഎം. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം യുഡിഫ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!