മുത്തലാഖ് ബില്ല് രാജ്യസഭ പാസാക്കാതിരിക്കാന്‍ കാരണം മുസ്ലിം ലീഗ് എം.പിമാരുടെ ശക്തമായ ഇടപെടല്‍കാരണം: കുഞ്ഞാലിക്കുട്ടി
മഞ്ചേരി: മുസ്ലിംങ്ങള്‍ അടക്കമുള്ള ന്യനപക്ഷങ്ങളെ തകര്‍ക്കുന്നതിനുള്ള ചൂണ്ടയിലെ ഇരയാണ് ബി.ജെ.പിക്ക് മുത്തലാഖ് ബില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേരിയില്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് മുനിസിപ്പല്‍ കമ്മറ്റി നല്കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ബില്‍ രാജ്യസഭ പാസാക്കാതിരിക്കാന്‍ കാരണം മുസ്ലിം ലീഗ് എം.പിമാരുടെ ശക്തമായ ഇടപെടലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയടക്കുമുള്ള മതേതര പാര്‍ട്ടി നേതാക്കളെ ന്യൂനപക്ഷങ്ങള്‍ക്കെതിരാകാനുള്ള ബില്ലിലെ വ്യവസ്ഥകള്‍ കൃത്യമായി മനസ്സിലാക്കി നല്കി. അവയുടെ അപകടം മറ്റു പാര്‍ട്ടി നേതാക്കളെ ബോധ്യപ്പെടുത്തിയത് ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ബി.ജെ.പിയുടെ ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ ശക്തമായി തന്നെ പോരാടും. എം.പി വീരേന്ദ്രകുമാറിന്റെ ജനദാദള്‍ യു.ഡി.എഫില്‍ നിന്നും പോയതുകൊണ്ട് യു.ഡി.എഫിന് ഒരു കോട്ടവും വരില്ല. എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ ലഭിക്കുന്ന ഏത് അവസരവും പാഴാക്കില്ലെന്ന് തീരുമാനിച്ച ജനമാണ് കേരളത്തിലുള്ളത്. അതിനാല്‍ തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തും. ഭരണം കിട്ടുമ്പോള്‍ യു.ഡി.എഫിലേക്ക് വരികയും, പ്രതിപക്ഷത്തായപ്പോള്‍ എല്‍.ഡി.എഫിലേക്ക് പോവുകയും ചെയ്യുന്നതാണ് ആദര്‍ശമെങ്കില്‍ അത് കേരളത്തില്‍ വിലപോവില്ല. ബി.ജെ.പി വിരോധം പറഞ്ഞാണ് എല്‍.ഡി.എഫിലേക്ക് പോകുന്നത്. സി.പി.എമ്മും, ബി.ജെ.പിയും ജനവിരുദ്ധവും, ന്യൂനപക്ഷവിരുദ്ധതുയും പ്രകടപ്പിക്കുന്നതില്‍ മത്സരിക്കുകയാണ്. ഇവര്‍ക്കൊപ്പമാണ് വീരേന്ദ്രകുമാര്‍ പോകുന്നത്. അത് ആദര്‍ശമല്ല. ഏത് പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്ത് യു.ഡി.എഫിനും അതിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനുമുണ്ട്. യു.ഡി.എഫ് തകരുമെന്ന് ആരും ദിവാസ്വപ്നം കാണേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആയറാം ഗായാറാം കളിക്കുന്നവരെ ജനങ്ങള്‍ തന്നെ മൂലയിലേക്ക് വലിച്ചെറിയുമെന്നും, അത്തരക്കാരെ യു.ഡി.എഫിന് ആവശ്യമില്ലെന്നും അദ്ധേഹം പറഞ്ഞു.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]