സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ  സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

പൊന്നാനി: സി.പി.എം ഏരിയാകമ്മിറ്റി അംഗവും സി.ഐ.ടി.യു പൊന്നാനി ഏരിയാ സെക്രട്ടറിയുമായ സുരേഷ് കാക്കനാത്തിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ഹോട്ടലില്‍ വെച്ചാണ് സുരേഷിനെ മര്‍ദ്ദിച്ചത്. സി.പി.എം നേതാവ് കെ.പി ചന്ദ്രനോടൊപ്പം ചായകുടിക്കാന്‍ ഹോട്ടലിലെത്തിയതായിരുന്നു സുരേഷ്. കെ.പി.ചന്ദ്രനുമായി ഹോട്ടലിലെ ചിലര്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുരേഷിനെ പതിനഞ്ചോളംപേര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. പരിക്കേറ്റ സുരേഷ് കാക്കനാട്ടിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Sharing is caring!