താനൂര്‍ ഉണ്യാലില്‍ വീണ്ടും ലീഗ് അക്രമം

താനൂര്‍ ഉണ്യാലില്‍ വീണ്ടും ലീഗ് അക്രമം

താനൂര്‍ ഉണ്യാലില്‍ വീണ്ടും ലീഗ് അക്രമം. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി അസ്ഹറുദീന്‍ എന്ന ഷമീറിന് വെട്ടേറ്റു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉണ്യാലില്‍ നിന്നും സുഹൃത്തിന്റെ കൂടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് വെട്ടേറ്റത്.
ഓട്ടോയിലെത്തിയ ലീഗ് ക്രിമിനല്‍ സംഘം വേരൂര്‍ സ്മാരക റോഡില്‍ വച്ച് ഷമീറിന്റെ കാലില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഷമീറിന്റെ ഫോട്ടോ ഉപയോഗിച്ച് നവ മാധ്യമങ്ങളില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഒരു മാസം മുമ്പാണ് പറവണ്ണ ആലിന്‍ചുവട് വച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അക്കുവിനെ മൃഗീയമായി വെട്ടി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം അഞ്ചുടിയില്‍ സിപിഐ എം പ്രവര്‍ത്തകരെയും, പ്രവര്‍ത്തകരുടെ വീടുകളും ലീഗ് ആക്രമിച്ചിരുന്നു.അക്രമം അവസാനിപ്പിക്കാന്‍ മുസ്ലിം ലീഗ് ഒരുക്കമില്ല എന്നതിന്റെ തെളിവാണ് തുടര്‍ച്ചയായുള്ള അക്രമം.

Sharing is caring!