വേങ്ങര തിരഞ്ഞെടുപ്പ് ലീഗിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കോടിയേരി

വേങ്ങര തിരഞ്ഞെടുപ്പ് ലീഗിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കോടിയേരി

വേങ്ങര: നൂറു കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയ കണ്‍വെന്‍ഷനോട് ഇടതു മുന്നണി പ്രചാരണത്തിന് വേങ്ങര മണ്ഡലത്തില്‍ ഔപചാരിക തുടക്കം. സിപി എം സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സംഘടപരിവാര്‍ വര്‍ഗീയതെയ നേരിടാന്‍ മറ്റൊരു വര്‍ഗീയതയല്ലെ വേണ്ടതെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കോടിയേരി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കനത്ത തിരിച്ചടി നേരിടും. ആര്‍ എസ് എസിനെ നേരിടാന്‍ മുസ്ലിം ലീഗിന് കരുത്തില്ല. അതിന്റെ തെളിവാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഈ തിരഞ്ഞെടുപ്പില്‍ നിഴലിക്കുമെന്നും കോടിയേരി പറഞ്ഞു.

സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യ ടി തോമസ്, സി പി എം നേതാക്കളായ പാലോളി മുഹമ്മദ്കുട്ടി, എന്‍ വിജയരാഘവന്‍, ട കെ ഹംസ്, പി പി വാസുദേവന്‍, മറ്റ് ഘടകകക്ഷി നേതാക്കള്‍, സ്ഥാനാര്‍ഥി പി പി ബഷീര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Sharing is caring!