മലപ്പുറത്തെ ചുവപ്പിച്ചവര്‍ക്ക് സ്വീകരണം നല്‍കി

മലപ്പുറത്തെ ചുവപ്പിച്ചവര്‍ക്ക് സ്വീകരണം നല്‍കി

മലപ്പുറം: ജില്ലയിലെ കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയവര്‍ക്ക് എസ്എഫ്‌ഐ സ്വീകരണം നല്‍കി. എസ്എഫ്‌ഐ സ്വീകരണം നല്‍കി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. നഗരത്തെ ചുവപ്പണിയിച്ച് ചെറുപ്രകടനമായാണ് ഓരോ കോളേജിലെയും ഭാരവാഹികള്‍ സ്വീകരണ ഹാളിലെത്തിയത്.

ടൗണ്‍ഹാളില്‍ നടന്ന സ്വീകരണയോഗം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എന്‍എം ഷഫീഖ് അധ്യക്ഷത വഹിച്ചു, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, ജില്ലാ സെക്രട്ടറി പി ഷബീര്‍, സിപിഐഎം നേതാക്കളായ വിപി അനില്‍, വി. ശശികുമാര്‍, കെപി സുമതി, ബദറുന്നീസ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അബ്ദുള്ള നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചരിത്രത്തില്‍ ആദ്യമായാണ് മലപ്പുറത്ത് നിന്നും എസ്എഫ്‌ഐ ഇത്രയും വലിയ വിജയം നേടുന്നത്. മുസ്‌ലിം ലീഗ് നേതാക്കളുടെ കീഴിലുള്ള കോളേജുകളില്‍ വരെ എസ്എഫ്‌ഐ യൂനിയന്‍ നേടിയിട്ടുണ്ട്. ജില്ലയിലെ ഏഴ് സര്‍ക്കാര്‍ കോളേജുകളില്‍ ആറും എസ്എഫ്‌ഐ യൂനിയനാണ്. തെരഞ്ഞെടുപ്പ് നടന്ന 67 കോളേജുകളില്‍ 37ഉം തങ്ങള്‍ നേടിയെന്ന് എസ്എഫ്‌ഐ അവകാശപ്പെടുന്നു.

Sharing is caring!