ഒന്നരകോടിയുടെ നിരോധിത നോട്ടുമായി മൂന്നംഗ സംഘം പിടിയില്‍

പെരിന്തല്‍മണ്ണ: ഒന്നരകോടിയുടെ നിരോധിത നോട്ടുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. ഇടപാടുകാരുടെ വേഷത്തിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം കാവടിയാര്‍ സ്വദേശി ഷംസുദ്ദീന്, വെങ്ങാട് സ്വദേശി വാതുക്കോട്ടില് അബ്ബാസ്, എടയൂര്‍ അത്തിപ്പറ്റ മുട്ടിക്കല്‍ സിറാജുദ്ദീന് എന്നിവരാണ് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ സഹിതം പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
1,51,07000 രൂപയാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. ഇവര്‍ക്ക് തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളിലെ ഹവാല സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പണത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷിക്കുമെന്ന് പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം.പി മോഹനചന്ദ്രന് അറിയിച്ചു.
നിരോധി നോട്ട് കൈവശം വച്ചതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണയില്‍ നിന്നും ഇതിനുമുമ്പ് രണ്ട് കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. 4.5 കോടി രൂപയാണ് രണ്ട് സംഭവങ്ങളിലുമായി പോലീസ് പിടികൂടിയത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹകരണ ബാങ്കിന് നല്കിയ അനുമതിയുടെ മറവില്‍ നോട്ട് മാറ്റിയെടുക്കാന്‍ ശ്രമം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി മോഹനചന്ദ്രന്, സി.ഐ ടി.എസ് ബിനു, എസ്ഐ വി.കെ കമറുദ്ദീന്, പ്രബോഷനറി എസ്ഐ എം.പി രാജേഷ്, എഎസ്ഐ ജോര്‍ജ്, ടൗണ്‍ ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സി.പി മുരളീധരന്, പി.എ്ന് മോഹനകൃഷ്ണന്, എന്‍.ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, അനീഷ് ചാക്കോ, ബാലകൃഷ്ണന് ആലിപറമ്പ്, വാരിജാക്ഷന്‍, രത്നാകരന്, അനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]