മെഡിക്കല്‍ പ്രവേശനത്തിന് മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ്; ഉത്തരവ് റദ്ദാക്കി

മെഡിക്കല്‍ പ്രവേശനത്തിന് മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റ്; ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മതസംഘടനകളുടെ ശുപാര്‍ശ വേണമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ മന്ത്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ വിവിധ സംഘടനകളെ ജാതികളായി കാണുന്ന രീതിയിലായിരുന്നു ഉത്തരവുണ്ടായിരുന്നത്. ഇതിനെതിരെ മു്‌സ്‌ലിം ലീഗും മറ്റും മതസംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു.

റവന്യൂ വകുപ്പില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിനോടൊപ്പം മതസംഘടനകളില്‍ നിന്നും ലഭിക്കുന്ന കത്തും ഹാജരാക്കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഉത്തരവില്‍ കുഴപ്പമില്ലെന്ന നിലപാടിലായിരുന്നു ആരോഗ്യ മന്ത്രി. അപാകതകള്‍ ഒഴിവാക്കി പുതിയ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

Sharing is caring!