അപകടം തുടര്‍ക്കഥ; പരാക്രമം മാധ്യമ പ്രവര്‍ത്തകനോട്

കോട്ടക്കല്‍: ദേശീയപാത പാലത്തറയിലെ തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ രംഗതെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇവിടെ അപകടം നടക്കുന്നത്. അതിനിടെ അപകടം പകര്‍ത്താന്‍ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന് വി നമ്പ്യാര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും നടന്നു. മാതൃഭൂമി പത്രത്തിന്റെ കോട്ടക്കലെ ഓഫിസും ഒരു വിഭാഗം അടിച്ചു തകര്‍ത്തു.
അക്രമാസക്തരായ ജനക്കൂട്ടം ഇന്ന് അപകടം വരുത്തിയ ബസ് അടിച്ചു തകര്‍ത്തു. മണിക്കൂറുകളോളം ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞും ജനക്കൂട്ടം പ്രതിഷേധിച്ചു. ഇതിനേ തുടര്‍ന്ന് വന്‍ ഗതാഗതകുരുക്കാണ് ദേശീയ പാതയില്‍ രൂപപെട്ടത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 10.45ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് വന്ന ഹിദ ബസാണ് അപകടം വരുത്തിയത്. റോഡിന്റെ എതിര് ഭാഗത്തു നിന്ന് വരികയായിരുന്ന് ബൈക് യാത്രക്കാരെ ബസ് ഇടിച്ചു വീഴുത്തുകയായിരുന്നു.യാത്രികരായ കോക്കൂര്‍ സ്വദേശി പ്രദീഷ്കുമാര്‍(24), കുന്ദംകുളം സ്വദേശി ഹബീബ് (23)എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ പ്രദീഷ്കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി ഇവിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം വരുത്തിയ ബാലുശ്ശേരി കുന്നംപടി ബിജു വിനെതിരെ പോലീസ് കേസെടുത്തു. പത്ര ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ടും ബസ് തകര്‍ത്ത സംഭവത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]