വാഴക്കാട് 19കാരിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി
മഞ്ചേരി : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പത്തൊന്മ്പതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. വാഴക്കാട് ആക്കോട് കളത്തിങ്ങല്‍ ജാസിര്‍ (23) ആണ് മഞ്ചേരി പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ജാസിര്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനിടെ ഇന്നാണ് പ്രതി മഞ്ചേരി കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ വിവാഹവാഗ്ദാനം നല്കി വയനാട് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]