കല്പകഞ്ചേരിയില് ഹോട്ടലില്‍ തീപിടിത്തം
കല്പകഞ്ചേരി: ഗ്യാസ് സിലിണ്ടറില്‍ നിന്നു തീപടര്‍ന്നു ഹോട്ടലില്‍ തീപിടിത്തം. ഇന്നു രാവിലെ ഒമ്പതോടെ കല്പകഞ്ചേരി അങ്ങാടിയിലെ ബാവ ബ്രദേഴ്സ് ഹോട്ടലിനാണ് തീപിടിച്ചത്. അടുക്കളയില്‍ ഗ്യാസ് സിലിണ്ടറിലെ പൈപ്പില്‍ ലീക്ക് വന്നതിനെത്തുടര്‍ന്നു തീപടരുകയായിരുന്നു.
തീ കണ്ടതോടോ ഹോട്ടലുടമ അബു പുറത്തേക്കോടി. നാട്ടുകാരെത്തി തീകെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൊന്നാനി ഫയര്‍ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് സിലിണ്ടര്‍ നീക്കം ചെയ്തത്. തീപിടിത്തില്‍ ഹോട്ടലിന്റെ ഏറെ ഭാഗം കത്തിനശിച്ചു. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹോട്ടലില്‍ മൂന്നു ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു. ഇവ പെട്ടെന്നു നീക്കം ചെയ്തതിനാല്‍ തീ കൂടുതല്‍ സ്ഥലത്തേക്ക് പടരുന്നത് ഒഴിവാക്കാനായി.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]