മസ്കറ്റ്-കോഴിക്കോട് വിമാനയാത്രയ്ക്കിടെ വടകര സ്വദേശി മരണപ്പെട്ടു
മസ്കറ്റ്: മസ്കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.
മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.നേരത്തെ സൗദിയിലായിരുന്നു.
സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ
പിതാവ്: സദാനന്ദൻ. ഭാര്യ: ഷെർലി. മകൻ: ആരോൺ സച്ചിൻ.
RECENT NEWS
മഞ്ഞപ്പിത്ത ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയി വരുന്നവരില്‍ [...]