തലക്കടത്തൂർ സലീമ ആശുപത്രി-അരീക്കാട് റോഡ് നാടിന് സമർപ്പിച്ചു
താനൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് 25 ലക്ഷം വകയിരുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂര്‍ സലീമ ആശുപത്രി-അരീക്കാട് റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.എം. ഷാഫി നിര്‍വഹിച്ചു.
റോഡില്‍ മൂന്ന് കള്വര്ട്ടറുകളാണ് പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിതത്. ആറു മീറ്റര്‍ വീതിയില്‍ ടാറിങ്ങും സൈഡ് ഐറിഷ് കോണ്‍ക്രീറ്റുമാണ് പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മത്ത് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. നാസര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ മൈമൂന കല്ലേരി, റെജീന ലത്തീഫ്, ഐ.വി. അബ്ദുസമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്. കുഞ്ഞായിഷ കുട്ടി, സൈനബ ചേനാത്ത്, എന്‍.വി. നിധിന്‍ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് കക്കാട്ടേരി, എന്‍.എ. നസീര്‍, ടി.എ. റഹീം മാസ്റ്റര്‍, ടി. ഇബ്രാഹിംകുട്ടി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കെ. കുട്ടി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. റഫീഖ്, വൈ. സല്മാന്, കെ.പി. നിഹ്മത്തുള്ള, പി.കെ. ഇസ്ഹാഖ്, ഹുസൈന് തലക്കടത്തൂര്‍, ജംഷീര്‍ തലക്കടത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
മലപ്പുറത്ത് എസ് എസ് എൽ സി പാസായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റില്ല
മലപ്പുറം: ജില്ലയിൽ ഇത്തവണയും എസ് എസ് എൽ സി പാസായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. ഇത്തവണയും ജില്ലയിൽ 15,000ത്തോളം സീറ്റുകളുടെ കുറവാണുള്ളത്. ഓരോ ബാച്ചിലേക്കും അധിക സീറ്റുകൾ അനുവദിച്ചെങ്കിലും ജില്ലയിലെ സീറ്റ് [...]