യു ഡി എഫിന് നാളെ നിർണായക ദിനം, മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കാൻ ലീഗ്
മലപ്പുറം: മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ച മൂന്നാം സീറ്റ് നാളെ നടക്കുന്ന കോൺഗ്രസ്-ലീഗ് ഉഭയകക്ഷി യോഗം ചർച്ച ചെയ്യും. മൂന്നാം സീറ്റ് പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. നാളെ നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. നാളെ തീരുമാനമാകണം. ശുഭ പ്രതീക്ഷയല്ലേ വേണ്ടത്. മൂന്നാം സീറ്റ് വേണമല്ലോ. സീറ്റ് കിട്ടാത്ത പ്രശ്നമില്ല. കോൺഗ്രസുമായി സൗഹാർദമാണുള്ളത്. മൂന്നാം സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്ന പി രാജീവിൻ്റെ പരാമർശത്തിലും പിഎംഎ സലാം മറുപടി പറഞ്ഞു. രാജീവ് യുഡിഎഫിലെ കക്ഷിയാണോയെന്നും അപമാനമുണ്ടെങ്കിൽ അത് തങ്ങളല്ലേ സഹിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കാളികാവ് സ്വദേശിയുടെ മൂന്നര വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെട്ടു
27-ന് ലീഗ് പാർട്ടി യോഗം ചേരും അതിനു ശേഷം തീരുമാനിക്കും. മൂന്നാം സീറ്റ് അംഗീകരിക്കാത്ത ഒരു പ്രശ്നം ഉണ്ടാകും എന്ന് കരുതുന്നില്ല. 20 സീറ്റിൽ ഏത് സീറ്റിലും ലീഗിന് മത്സരിക്കാം. വിഷയം സംബന്ധിച്ച് ഇടത് നേതാക്കൾ നൽകുന്ന പരാമർശങ്ങളിൽ ഇപ്പോൾ ഒന്നും പറയാനില്ല. പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തീരുമാനം ലീഗിന് സഹായകരമാണെന്നും സലാം വ്യക്തമാക്കി. ലോക്സഭ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ചർച്ച. രാജ്യസഭ സീറ്റിൽ ചർച്ചയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
RECENT NEWS
മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് പൊന്നാനിയിൽ രണ്ടു മരണം
പൊന്നാനി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, പൊന്നാനി സ്വദേശി ഗഫൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അഴീക്കല്‍ സ്വദേശി [...]