കാളികാവ് സ്വദേശിയുടെ മൂന്നര വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെട്ടു

കാളികാവ് സ്വദേശിയുടെ മൂന്നര വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെട്ടു

കാളികാവ്: ഓമശ്ശേരി പുത്തൂരിൽ കാളികാവ് സ്വദേശിയുടെ മൂന്നര വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെട്ടു. പുത്തൂർ റോയാട് ഫാം ഹൗസ് പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്. കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ കാളികാവ് സ്രാമ്പിക്കൽ സ്വദേശികളുടെ മൂന്നര വയസ് പ്രായമുള്ള ആൺ കുട്ടിയാണ് മരണപ്പെട്ടത്.

പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്. കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്. ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

Sharing is caring!