തിരൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
തിരൂർ: നാടുവിലങ്ങാടിയിൽ കണ്ടയ്നർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് നിറമരുതൂർ, കുമാരൻ പടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാട്ടിപ്പറമ്പിൽ രഘുവിന്റെയും ശ്രീജയുടെയും മകൻ ശ്രീരാഗ് ( ശ്രീക്കുട്ടൻ) (21) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 3മണിയോടെ ആണ് അപകടം.
ടി ഡി ആർ എഫ് വളണ്ടിയർമാരും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശ്രീരാഗ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. കൂട്ടുകാരനുമൊത്ത് വൈരങ്കോട് വേലക്ക് പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സുഹൃത്ത് ശ്യാംജിതിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടപ്പാളിൽ ഇന്റീരിയൽ കോഴ്സ് പഠിക്കുകയാണ് ശ്രീരാഗ്. തിരൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഉച്ചക്ക് ഒരു മണിയോടെ കുമാരൻ പടിയിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ: ശ്രീനാഥ്, സഹോദരി: ശ്രീ നന്ദന.
അള്ളാഹുവിന്റെ വിളി ഉള്ളവര്‍ ഹജിന് പോയാല്‍ മതിയെന്ന് മോദി പറഞ്ഞതായി അബ്ദുള്ളക്കുട്ടി
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]