അള്ളാഹുവിന്റെ വിളി ഉള്ളവര്‍ ഹജിന് പോയാല്‍ മതിയെന്ന് മോദി പറഞ്ഞതായി അബ്ദുള്ളക്കുട്ടി

അള്ളാഹുവിന്റെ വിളി ഉള്ളവര്‍ ഹജിന് പോയാല്‍ മതിയെന്ന് മോദി പറഞ്ഞതായി അബ്ദുള്ളക്കുട്ടി

കോട്ടക്കല്‍: അള്ളാഹുവിന്റെ വിളി ഉള്ളവർ മാത്രം ഹജ്ജിന് പോയാൽ മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞതായി ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടി. പ്രധാനമന്ത്രി മോദിയുടെ വി ഐ പി കോട്ടയിൽ നിന്നും കുറച്ച് സീറ്റ് ചോദിച്ചപ്പോഴാണ് ഇപ്രകാരം പറഞ്ഞതെന്നും വി ഐ പി ക്വാട്ട എന്നത് നിർത്തലാക്കുൻ അദ്ദേഹം നിർദേശം നൽകിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇതോടെ കൂടി ഹജ് തീർഥാടനത്തിന് പോകുന്നവരുടെ വി ഐ പി ക്വാട്ട നിർത്താലായതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യം ചെയ്തത് അഴിമതി ഇല്ലാതാക്കലായിരുന്നു. സി ഇ ഒ, രണ്ട് ഡെപ്യൂട്ടി സി ഇ ഒ എന്നിവരെ പുറത്താക്കി ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നുള്ള ജീവനക്കാരാണ് ഇപ്പോൾ ഓഫിസിൽ ഉള്ളത്. ഹജിന് വി ഐ പി ക്വാട്ടയിലുള്ള സൗകര്യം കൂടി ഇപ്പോൾ സാധാരണക്കാർക്ക് ലഭിക്കുന്നുണ്ട്.

മുസ്ലിങ്ങളുടെ വോട്ടും പിന്തുണയും മോദിക്ക് ലഭിക്കുന്നുവെന്ന് ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി

കോഴിക്കോട് വിമാനത്താവളത്തിലെ ഹജ് തീർഥാടകരുടെ ടിക്കറ്റ് നിരക്ക് വർധന ദൗർഭാ​ഗ്യകരമാണ്. ആ​ഗോള ടെൻഡർ നടപടികളിലൂടെയാണ് ഹജിനുള്ള വിമാന സർവീസ് തിരഞ്ഞെടുക്കുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാത്തത് മൂലം ചെറിയ വിമാനങ്ങളാണ് സർവീസ് നടത്തുക. ഇതും നിരക്ക് വർധനയ്ക്ക് കാരണമായിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ്: കോട്ടക്കലില്‍ രണ്ടു വാര്‍ഡുകളിലും മുസ്‌ലിം ലീഗിന് വിജയം

Sharing is caring!