മുസ്ലിങ്ങളുടെ വോട്ടും പിന്തുണയും മോദിക്ക് ലഭിക്കുന്നുവെന്ന് ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി

മുസ്ലിങ്ങളുടെ വോട്ടും പിന്തുണയും മോദിക്ക് ലഭിക്കുന്നുവെന്ന് ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പദ്ധതികളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ വലിയൊരു വിഭാഗം മുസ്ലിങ്ങളുടെ വോട്ടും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന് മുന്‍ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. മോദിയുടെ ഗ്യാരന്റി പുതിയ കേരളം എന്ന മുദ്രാവാക്യവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയുടെ മലപ്പുറം ലോക്സഭാ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയെ പരാജയപ്പെടുത്താനുള്ള യാഥാസ്ഥിതിക നിഷേധാത്മകമായ അഭിനിവേശത്തില്‍ നിന്ന് ഇപ്പോള്‍ ഭൂരിഭാഗം മുസ്ലിംകളും പുറത്തു വന്നിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിങ്ങള്‍ ബിജെപിക്ക് വന്‍തോതില്‍ വോട്ട് ചെയ്തു. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കലാപത്തിന്റെ ഭീകരതയില്‍ നിന്നും ഭീകരതയുടെ ഭീകരതയില്‍ നിന്നും മുക്തമായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിവിധ കേന്ദ്ര ക്ഷേമ പദ്ധതികള്‍ കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 23 ലക്ഷം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മിഷന്‍ പോഷന്റെ പ്രയോജനം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പദയാത്ര നയിക്കുന്ന ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രമണ്യന്‍, കേരളാ കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി പാലക്കാട് മേഖലാ അദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രശ്മില്‍ നാഥ്, ബി. രതീഷ്, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!