ഉപതിരഞ്ഞെടുപ്പ്: കോട്ടക്കലില്‍ രണ്ടു വാര്‍ഡുകളിലും മുസ്‌ലിം ലീഗിന് വിജയം

ഉപതിരഞ്ഞെടുപ്പ്: കോട്ടക്കലില്‍ രണ്ടു വാര്‍ഡുകളിലും മുസ്‌ലിം ലീഗിന് വിജയം

കോട്ടക്കല്‍: നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളിലും മുസ്‌ലിം ലീഗിന് വന്‍ വിജയം. കഴിഞ്ഞ തവണയേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനും ലീഗിന് കഴിഞ്ഞു.

നഗരസഭ വാര്‍ഡ് രണ്ട് ചുണ്ടയില്‍ മുസ്‌ലിം ലീഗിലെ വി.പി നഷ്‌വ ശാഹിദ് 176 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര റുഖിയ റഹീമിനെ പരാജയപ്പെടുത്തി. വാര്‍ഡ് പതിനാല് ഈസ്റ്റ് വില്ലൂരില്‍ മുസ്‌ലിം ലീഗിലെ അടാട്ടില്‍ ഷഹാന ഷഹീര്‍ 191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി റഹീമ ഷെറിനെ പരാജയപ്പെടുത്തി.

മുസ്ലിങ്ങളുടെ വോട്ടും പിന്തുണയും മോദിക്ക് ലഭിക്കുന്നുവെന്ന് ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി

സി.പി.എമ്മിന്റെ ജില്ലാ നേതാക്കളടക്കം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ട് നേടാനാത് മുസ്ലിം ലീ​ഗിന്റെ തിളക്കം കൂട്ടുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു.

Sharing is caring!