മക്കയില്‍ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു
പരപ്പനങ്ങാടി: മക്കയില്‍ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മല്‍ സ്വദേശി സഫ്വാന് (35) ആണ് മരിച്ചത്. മക്കയിലെ സയാദിലാണ് അപകടം നടന്നത്.
സഫ്വാന് സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റയാള്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കയിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സഫ്വാന്. ഭാര്യ: ഹന്ന. ജുബൈല്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്മാന് ഒട്ടുമ്മലിന്റെ സഹോദര പുത്രനാണ് മരിച്ച സഫ്വാന്.
ജനമൈത്രി എക്സൈസ് ഗോത്രവർഗ മേഖല ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി
RECENT NEWS
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറത്ത് അന്തിമ ഘട്ടത്തില്‍
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ [...]