ജനമൈത്രി എക്സൈസ് ​ഗോത്രവർ​ഗ മേഖല ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ജനമൈത്രി എക്സൈസ് ​ഗോത്രവർ​ഗ മേഖല ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

നിലമ്പൂർ: നിലമ്പൂർ ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തിൽ ഗോത്രവർഗ്ഗ മേഖലയിലെ ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന അഞ്ചാമത് ‘കാടകം’ ഫുട്‌ബോൾ ടൂർണമെന്റിന് എടക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി. പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റിന് മുന്നോടിയായി എടക്കര ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് പരിസരത്ത് നിന്നാരംഭിച്ച വിളംബരജാഥയിൽ നാനൂറോളം ആളുകൾ പങ്കെടുത്തു. വിളംബര ജാഥ എടക്കര ടൗൺ ചുറ്റി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ഗോത്രവർഗ്ഗ മേഖലയിൽ നിന്നുള്ള മുന്നൂറോളം യുവതീ-യുവാക്കൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കയ്യിലേന്തി പങ്കെടുത്തു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. അസി എക്‌സെസ് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) കെ.പി മോഹനൻ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ്, മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഉസ്മാൻ, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡൻറ് റീന ടീച്ചർ, വാർഡ് മെമ്പർമാരായ ധനഞ്ജയൻ, ലിസി, വിമുക്തി ജില്ലാ കോ ഓര്‍ഡിനേറ്റർ ഗാഥ എം ദാസ്, കെ.എസ്.ഇ.എസ്.എ ജില്ലാ സെക്രട്ടറി പ്രജോഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം രാമകൃഷ്ണൻ, പ്രസ് ഫോറം പ്രസിഡന്റ് ഷാനവാസ്, പി.ടി.എ പ്രസിഡന്റ് ഷെഫീഖ് എന്നിവർ സംസാരിച്ചു.

ഹജ്ജ് തീർഥാടനത്തിന് ഈടാക്കുന്ന അമിത ടിക്കറ്റ് ചാർജ് പിൻവലിക്കണമെന്ന് ജില്ലാ വികസന സമിതി

എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു പി എബ്രഹാം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വിമുക്തി മാനേജർ ജിജു ജോസ് സ്വാഗതവും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ടി സജിമോൻ നന്ദിയും പറഞ്ഞു. ടൂർണമെന്റ് നാളെ അവസാനിക്കും.

Sharing is caring!