കൊണ്ടോട്ടിയിൽ പിതാവിന്റെ കൺമുന്നിൽ മകൻ കാറിടിച്ച് മരിച്ചു
കൊണ്ടോട്ടി: പിതാവിന്റെ സ്കൂട്ടറിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ പതിമൂന്ന്കാരൻ വാഹനമിടിച്ച് മരിച്ചു. പുളിക്കൽ അരിയൂർ വാലത്തൊടി ഫിറോസിന്റെ മകൻ ഫുദൈൽ (13) ആണ് മരിച്ചത്.
എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽ മുണ്ടക്കുളത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉമ്മയുടെ വീടായ ഒഴുവൂരിലേക്ക് പോവുകയായിരുന്നു ഇരുവരും. മുണ്ടക്കുളം പള്ളിക്ക് സമീപം സ്കൂട്ടർ നിർത്തി ഫുദൈൽ മൂത്രമൊഴിക്കുന്നതിന് റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഈ സമയത്ത് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അരൂർ എ എം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഫുദൈൽ. കഴിഞ്ഞയാഴ്ച്ച തടത്തിൽപറമ്പ് സർക്കാർ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയിരുന്നു. ഷബ്നയാണ് മാതാവ്.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]