പ്രായപൂർത്തിയാകും മുന്നേ ഭാര്യ ഗർഭിണി, മലപ്പുറത്ത് ഭർത്താവ് ജയിലിലായി
പെരിന്തൽമണ്ണ: പ്രായപൂർത്തി ആകുന്നതിന് മുമ്പ് ഭാര്യ ഗർഭിണിയായ കേസിൽ ഭർത്താവിനെ റിമാന്റ് ചെയ്ത് കോടതി. കാര്യവട്ടം സ്വദേശിയായ 29കാരനെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് ഹയർ സെക്കന്ററി വിദ്യാർഥിനിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.
പെൺകുട്ടിക്ക് പ്രായപൂർത്തി ആയതോടെ കഴിഞ്ഞ മാസം എട്ടിന് ഇരുവരും വിവാഹിതരായി. എന്നാൽ ഈ സമയത്ത് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നു. പെരിന്തൽമണ്ണ ശിശു വികസന സമിതി ഓഫിസർ കെ റംലത്ത് ഇക്കാര്യം ചൂണ്ടികാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഭർത്താവിനെതിരെ കേസെടുത്തു. ഈ മാസം ഏഴിന് സ്റ്റേഷനിൽ ഹാജരായ ഭർത്താവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]