ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണവുമായി മലപ്പുറത്തുകാർ പിടിയിൽ
കരിപ്പൂർ: അബുദാബിയിൽ നിന്നും ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഏകദേശം 1.1 കോടി രൂപ വില വരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് മലപ്പുറം സ്വദേശികളായ രണ്ടു പേർ കടത്താൻ ശ്രമിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ നിലമ്പൂർ സ്വദേശിയായ പുലികുന്നമ്മേൽ മിർഷാദിൽ നിന്നും 965 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ മൂന്ന് ക്യാപ്സ്യൂളുകളും, ഫ്ലൈനാസ് എയർലൈൻസ് വിമാനത്തിൽ ജിദ്ദ വഴി റിയാദിൽ നിന്നുമെത്തിയ ഒതുക്കുങ്ങൽ സ്വദേശിയായ കോയപ്പാതൊടി സഹീദിൽ നിന്നും 1174 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതമടങ്ങിയ നാലു ക്യാപ്സ്യൂളുകളുമാണ് കണ്ടെടുത്തത്. സഹീദിന് 30,000 രൂപയും, മിർഷാദിന് 50,000 രൂപയും ആയിരുന്നു വാഗ്ദാനം.
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]