വയോജനങ്ങൾക്കായി മലപ്പുറം മുനിസിപ്പാലിറ്റിയുടെ ഷൂട്ടൗട്ട് മത്സരം
മലപ്പുറം: നഗരസഭ സിഡിഎസ് ഒന്നിന്റെ നേതൃത്വത്തില്‍ വയോജന സംഗമവും ഷൂട്ടൗട്ട് മത്സരവും നടത്തി. പ്രായത്തിന്റെ അവശതകള്‍ കണക്കിലെടുക്കാതെ നൂറോളം പേര് പങ്കെടുത്ത മത്സരം ആവേശകരമായി. മലപ്പുറം നഗരസഭ 26-ാം വാര്‍ഡ് കൗണ്‍സിലര്‍ സമദ് ഉലുവാന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണന് മറിയുമ്മ ഷെരീഫ് ഉദ്ഘാടനം ചെയ്തു.ഷൂട്ടൗട്ട് ക്വിക്ക് ഓഫ് ഉദ്ഘാടനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി കെ സക്കീര്‍ ഹുസൈന് നിര്‍വ്വഹിച്ചു. വിജയികള്‍ക്ക് കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി. കെ. ഹക്കീം വിതരണം ചെയ്തു.
കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍,സിഡിഎസ് ചെയർപഴ്സൺ അനൂജ ദേവി വി എ. സിഡിഎസ് അംഗങ്ങളായ നുസ്രത്ത് എം, പ്രഭ സി, മായ കെ പി, സുജാത സി, ആയിഷാബി, ബീന, മെമ്പര്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംസുദ്ദീന്. സി എ, സിറ്റിമിഷന്‍ മാനേജര്‍ സുനില്‍ പി. കെ, കമ്യൂണിറ്റി കൗണ്‍സിലര്‍ നൗഷിദ ഒ കെ, സിഡിഎസ് അക്കൗണ്ടന്റ് നവാസ് ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]