ഇന്‍ഷൂറന്‍സ് തെറ്റി : അപകടത്തില്‍പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ നല്‍കേണ്ടത് 20.86 ലക്ഷം രൂപ
മഞ്ചേരി : ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ആര്‍സി ഉടമയായ ഓട്ടോ ഡ്രൈവര്‍ നല്‍കേണ്ടത് 20,86,000 രൂപ നഷ്ടപരിഹാരം. തുവ്വൂര്‍ അക്കരപ്പുറം തയ്യില്‍ വേലായുധന് (40) ആണ് തുക നല്‍കേണ്ടത്. 2019 സെപ്തംബര്‍ 29ന് കീഴാറ്റൂര്‍ മണിയനീരിക്കടവിലാണ് അപകടം. മേലാറ്റൂരില്‍ നിന്നും കീഴാറ്റൂരിലെക്ക് പോകുകയായിരുന്ന ബൈക്കില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനായ കീഴാറ്റൂര്‍ ഇല്ലിക്കല്‍ ഗോപാലന് മകന് രാംദാസ് (42) മരിച്ചു. ഈ കേസിലാണ് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജി പി എസ് ബിനുവിന്റെ വിധി. നഷ്ടപ്പരിഹാരത്തുകയോടൊപ്പം എട്ടു ശതമാനം പലിശയും കോടതി ചെലവും നല്‍കണമെന്ന് കോടതി വിധിച്ചു.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]