ഇതര സംസ്ഥാന തൊഴിലാളിയുടെ പണം കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ പണം കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്പിച്ചു.നിരവധി കേസുകളില്‍ പ്രതികളായ വെളിയംകോട് സ്വദേശി ഹനീഫ,ഫാറൂക്ക് എന്നിവരാണ് പിടിയിലായത്.വെള്ളിയാഴ്ച വൈകിയിട്ട് ആറ് മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് സംഭവം.സ്വകാര്യ ബസ്സില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ പെഴ്സ് കവര്‍ന്ന സംഘം ചങ്ങരംകുളത്ത് ഇറങ്ങുകയായിരുന്നു.സംഭവം ശ്രദ്ധയില്‍ പെട്ട ഇതരസംസ്ഥാന തൊഴിലാളി ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി സംഘത്തെ കസ്റ്റഡിയില്‍ എടുത്തു.സ്വകാര്യ ബസ്സുകളില്‍ സ്ഥിരം പോക്കറ്റടി നടത്തുന്നവരാണ് സംഘമെന്നും സമാനമായ നിരവധി കേസുകളില്‍ ഇവര്‍ പിടിയിലായിട്ടുണ്ടെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]