പൗരത്വ സമര കേസുകള്‍; പിന്‍വലിക്കുന്ന വാക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി; മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിന്‍വലിച്ചില്ല..
പൗരത്വ സമര കേസുകള്‍; പിന്‍വലിക്കുന്ന വാക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി; മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിന്‍വലിച്ചില്ല..
മലപ്പുറം: പൗരത്വ സമര കേസുകള്‍ പിന്‍വലിക്കുമെന്ന പ്രസ്താവന നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ സമരക്കാര്‍ക്കെതിരെ എടുത്ത 835 കേസുകളില്‍ 34 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി. പിന്‍വലിച്ച ഈ 34 കേസുകളില്‍ 28 എണ്ണം കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. എറണാകുളം റൂറല്‍ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്.
മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ സംസ്ഥാനമാകെ നടന്നിരുന്നു. പിന്നീട് ഇവ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യമുണ്ടായി. സി.എ.എ, ശബരിമല സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന ഉത്തരവ് വരുന്നത് 2021 ഫെബ്രുവരി 24നാണ്.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]