മലപ്പുറത്ത് പേരക്കുട്ടിയുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് 76കാരി മരിച്ചു
നിലമ്പൂര്‍: പേരക്കുട്ടിയുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു. . മമ്പാട് പാലത്തിങ്ങല്ലിലെ പരേതനായ കാമ്പ്രത്ത് സീതിയുടെ ഭാര്യ അമ്പായത്തിങ്ങല്‍ ഫാത്തിമ (76) യാണ് മരിച്ചത്. പാലത്തിങ്ങല്‍ പെട്രോള്‍പമ്പിന് സമീപം ഇന്നലെ രാവിലെ 9 30 നായിരുന്നു അപകടം.മമ്പാട് ഭാഗത്തുനിന്നും നിന്നും എടവണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ്് ഇടിച്ചത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍: മുഹമ്മദ്, അന്‍സാര്‍ സലാം, സക്കീല, സെമീര്‍, ഷെഫീഖ്, സാജിത് വാപ്പു, സക്കീര്‍, സമീല്‍, ഷെരീഫ്. മരുമക്കള്‍: കാക്കി മുഹമ്മദ് കരുളായി, ആമിന, സുനില, അസ്മാബി, സബ്ന, സജ്ന, റാഷിദ, ഷഹന.
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]