കരിപ്പൂരില്‍ 30 കോടി രൂപയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. സാംബിയ സ്വദേശിനി ബിഷെലെ തോപ്പോയെയാണ് ഡി.ആര്.ഐ പിടികൂടിയത്. അഞ്ച് കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കെനിയയിലെ നെയ്റോബിയില്‍ നിന്നാണ് യുവതി യാത്ര ആരംഭിച്ചതെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വെയ്സ് വിമാനത്തിലാണ് കരിപ്പൂരിലെത്തുന്നത്. അതേസമയം ഇത് ആര്‍ക്ക് കൈമാറാനാണ് എന്നതിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. കോഴിക്കോട് ഡി.ആര്.ഐ ഓഫീസിലെത്തിച്ചാണ് യുവതിയെ ചോദ്യം ചെയ്യുന്നത്.
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]