യാസര്‍ എടപ്പാളിനെ തള്ളി മുസ്ലിംലീഗ്
മലപ്പുറം: യാസര്‍ എടപ്പാളിനെ തള്ളി മുസ്ലീംലീഗ് പ്രദേശിക നേതൃത്വം രംഗത്തുവന്നു. യാസര്‍ എടപ്പാള്‍ മുസ്ലിംലീഗിന്റെയോ പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂര്‍ മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി അറിയിച്ചു. പ്രചരിക്കുന്നപോലെ മുസ്ലിംലീഗ് സൈബര്‍ വിങിന്റെ ചുമതലയും അദ്ദേഹത്തിനില്ല. യാസര്‍ ചെയ്ത മോശമായ ഫേസ് ബുക്ക് പോസ്റ്റിനെ നാളിതുവരെ പാര്‍ട്ടി പിന്തുണച്ചിട്ടില്ലെന്നും മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആര്‍കെ ഹമീദ്അറിയിച്ചു. എന്നാല്‍ മന്ത്രിക്ക് എതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ച് വീട് റെയ്ഡ് ചെയ്യിക്കുകയും വിവാദനായിക സ്വപ്നസുരേഷിനെ ഉപയോഗിച്ച് കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തി യാസറിനെ നാട് കടത്താന്‍ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നിയമ വിരുദ്ധ വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ മുസ്ലിം ലീഗ് പിന്തുണക്കുന്നുവെന്നും സെക്രട്ടറി പറഞ്ഞു.
RECENT NEWS
നീറ്റ് പരീക്ഷക്കെത്തിയവർക്ക് മികച്ച സൗകര്യമൊരുക്കി മഅദിൻ അക്കാദമി
മലപ്പുറം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും മനസ്സ് നിറച്ച് മഅദിന്‍ അക്കാദമി. നീറ്റ് പരീക്ഷാ കേന്ദ്രമായ മലപ്പുറം സ്വലാത്ത് നഗറിലെ മഅദിന്‍ പബ്ലിക് സ്കൂളിലും മഅദിന്‍ പോളി ടെക്നിക് കോളേജിലുമായി പരീക്ഷക്കെത്തിയ 1632 [...]