മലപ്പുറം എ.ആര് നഗര്‍ നഗര്സ്വദേശി കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ചു
തിരൂരങ്ങാടി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എ.ആര്. നഗര്‍ സ്വദേശി മരിച്ചു. എ.ആര് നഗര്‍ മൂന്നാം വാര്‍ഡില്‍ പുകയൂര്‍ കൊട്ടഞ്ചാല്‍ സ്വദേശി പനച്ചിക്കല്‍ കുട്ട്യാപ്പു (73) ആണ് മരിച്ചത്.
കഴിഞ്ഞ 29 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് പോയപ്പോഴാണ് കൊ വിഡ്പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ പുലര്‍ച്ചെ 12 നാണ് മരിച്ചത്. ഒളകര ജി.എല്‍.പി സ്കൂള്‍ മുന്‍ പി.ടി.എ പ്രസിഡന്റ്, എ.ആര്. നഗര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി , എസ്.എന്‍.ഡി.പി. പുകയൂര്‍ ശാഖാ മുന്‍ പ്രസിഡന്റ് , എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വെളിമുക്ക് കാട്ടുവാച്ചിറ ഭഗവതി ക്ഷേത്ര ഭരണ സമിതി അംഗമാണ് .
ഭാര്യ: രാധ. മക്കള്‍: വിഷ്ണു , താജ് .മരുമക്കള്‍: സജിത, ബാബു അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ എട്ട് പേര് ചികിത്സയിലാണ്.
RECENT NEWS
നീറ്റ് പരീക്ഷക്കെത്തിയവർക്ക് മികച്ച സൗകര്യമൊരുക്കി മഅദിൻ അക്കാദമി
മലപ്പുറം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും മനസ്സ് നിറച്ച് മഅദിന്‍ അക്കാദമി. നീറ്റ് പരീക്ഷാ കേന്ദ്രമായ മലപ്പുറം സ്വലാത്ത് നഗറിലെ മഅദിന്‍ പബ്ലിക് സ്കൂളിലും മഅദിന്‍ പോളി ടെക്നിക് കോളേജിലുമായി പരീക്ഷക്കെത്തിയ 1632 [...]