ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെടുന്ന യുവതികളേയും പെൺകുട്ടികളേയും പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെടുന്ന യുവതികളേയും പെൺകുട്ടികളേയും പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിലമ്പൂർ: ഇൻസ്റ്റ​ഗ്രാം വഴി പെൺകുട്ടികളെ പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശി കറുകപറമ്പിൽ മുഹമ്മദ് നിഷാലിനെയാണ് പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റ​ഗ്രാമിലൂടെ പെൺകുട്ടികളേയും യുവതികളേയും പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നിലമ്പൂർ സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട് തിരൂരങ്ങാടിയിലുള്ള ഒരു ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇത് കൂടാതെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയും ഇയാൾ പീഡിപ്പിച്ചതായും, ചിത്രങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.

നേരത്തെയും സമാനമായ രീതിയിൽ യുവതികളെ പിഡീപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിഷാലിനെ മണ്ണാർക്കാട് പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sharing is caring!