ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങി ഒഴാഴ്ചക്ക് ശേഷം മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്തിനെ (32)യാണ് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. കുടുംബ സമേതം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

പത്ത് വര്‍ഷത്തോളമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി ഖത്തീഫ് കെ.എം.സി.സി അറിയിച്ചു.

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്

Sharing is caring!