ഖത്തറിൽ ദീർഘകാലം ക്യമാറമാനായി ജോലി ചെയ്ത പരപ്പനങ്ങാടി സ്വദേശി അന്തരിച്ചു

ഖത്തറിൽ ദീർഘകാലം ക്യമാറമാനായി ജോലി ചെയ്ത പരപ്പനങ്ങാടി സ്വദേശി അന്തരിച്ചു

പരപ്പനങ്ങാടി: ഖത്തറിൽ ദീർഘകാലം പ്രവാസിയുമായും, അറിയപ്പെടുന്ന പരപ്പനങ്ങാടി സ്വദേശി റഫീഖ് റഷീദ് (52) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ ഉംറ കർമം നിർവഹിച്ച് തിരിച്ചെത്തിയതായിരുന്നു.

ഖത്തറിൽ ലിബിയ ടിവി, അൽ- റയ്യാൻ ടിവി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. നിരവധി ഭാഷകളിൽ പരസ്യങ്ങൾ, ഷോർട് ഫിലിം, ഡോക്യൂമെന്ററി എന്നിവയുടെ ക്യാമറമാനായും, ‘നേർച്ചപ്പെട്ടി’ എന്ന മലയാള സിനിമയുടെ ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.

ബാലസാഹിത്യകാരനായിരുന്ന റഷീദ് പരപ്പനങ്ങാടിയുടെ മകനാണ്. ഉമ്മുകുൽസുവാണ് മാതാവ്. പരേതനായ മാപ്പിളപ്പാട്ട് രചയിതാവ് റഹീം മൗലവി കുറ്റിയാടിയുടെ മകൾ നഈമയാണ് ഭാര്യ. അബ്ദുള്ള റഫീഖ്, ആദിൽ റഫീഖ്, റഷാ റഫീഖ്, അമൻ റഫീഖ് എന്നിവർ മക്കളാണ്.

ലഹരി വിൽപന ചോദ്യം ചെയ്ത യുവാവിനെ മർദിച്ച മൂന്ന് പേർ അറസ്റ്റിൽ

Sharing is caring!