ഭിന്നശേഷിക്കാർക്ക് ചെസ് പരിശീലനവുമായി ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും

ഭിന്നശേഷിക്കാർക്ക് ചെസ് പരിശീലനവുമായി ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിലും

നിലമ്പൂർ: വീൽ ചെയറിനെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടി നിലമ്പൂർ, മഞ്ചേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. മഞ്ചേരി ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീലനം മഞ്ചേരി മുനിസിപ്പൽ കൗൺസിലർ സലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപകൻ കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. വി.വി.തോമസ്, ഭരത്ദാസ് ,എം.നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.എം.കൃഷ്ണൻ ക്ലാസ് എടുത്തു. 16 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.കെ.സി ചന്ദ്രൻ സ്വഗതവും ടിവി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

നിലമ്പൂർ റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി വാർഡ് മെമ്പർ ഡെയ്സി ചാക്കോ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് നിലമ്പൂർ സെക്രട്ടറി ടി.സി അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റും മുൻ റോട്ടറി പ്രസിഡന്റുമായ വിനോദ് പി. മേനോൻ സ്വാഗതവും റോട്ടറി ക്ലബ് നിലമ്പൂർ ട്രഷറർ ടി.ഉസ്മാൻ നന്ദിയും പറഞ്ഞു. സി. ഇ. ഇ. പി കോഡിനേറ്റർ സലീന, ചെസ്സ് പരിശീലകരായ സാബു ജേക്കബ്, സതീഷ് , ശിഹാബ് ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി സിജി ജോസ് ,സീനിയർ റോട്ടറിയൻ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

വിവാദ പ്രസം​ഗം; സത്താർ പന്തല്ലൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Sharing is caring!