തിരൂർ സ്വദേശി യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു

തിരൂർ സ്വദേശി യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു

തിരൂർ: തിരൂർ സ്വദേശി യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വൈലത്തൂര്‍ മായിൻ ഹാജിയുടെയും തിത്തൂമിന്റെയും മകൻ സമീര്‍ (40) ആണ് മരിച്ചത്. അല്‍ഐന്‍ അല്‍വഗാനില്‍ ഫെയ്മസ് ഫ്ളവര്‍ മില്‍ ജീവനക്കാരനായിരുന്നു.

സമീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം. ഭാര്യ: ഫന്‍സിയ. മക്കള്‍: റോഷന്‍, റസല്‍ ആദം. അല്‍ഐന്‍ ജീമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പാട്ട് പഠിക്കാത്ത കുട്ടികളുമായി സംഘ​ഗാനത്തിൽ മിന്നും നേട്ടം കരസ്ഥമാക്കി സുല്ലമുസ്സലാം സ്കൂൾ

Sharing is caring!