ഉംറ നിര്‍വഹിക്കാനെത്തിയ പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

ഉംറ നിര്‍വഹിക്കാനെത്തിയ പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

പാണ്ടിക്കാട്: ഉംറ നിര്‍വഹിക്കാനെത്തിയ പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു. തുവ്വൂര്‍ കുഴിയംകുത്ത് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്‌മാന്‍ (78) ആണ് മരിച്ചത്. സെപ്തംബര്‍ 19 നാണ് അബ്ദുറഹ്മാനും ഭാര്യയും ഉംറ കര്‍മത്തിനായി മക്കയിലെത്തിയത്.

ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി ഒക്ടോബര്‍ 28ന് നാട്ടിലേക്ക് തിരിച്ചു പോവാനിരിക്കെ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി ഇദ്ദേഹത്തെ അബ്ഹൂറിലുള്ള കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മരണം.

വേങ്ങര സ്വദേശിയായ 24കാരൻ ദുബായിൽ മരണപ്പെട്ടു

ഇദ്ദേഹത്തിന്റെ ഭാര്യ അക്കരമ്മല്‍ ഹാജറുമ്മ പായിപ്പുല്ല് ഡിസംബര്‍ അഞ്ചിന് നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കള്‍: റാസിഖ് ബാബു, അബ്ദുല്‍ ഹമീദ് (ഇരുവരും ജിദ്ദ), റഹ്‌മത്തുന്നീസ, റഷീദ, ശബ്‌ന, മരുമക്കള്‍: ശബ്‌ന തുവ്വൂര്‍, നഷ്ദ തസ്‌നി തുവ്വൂര്‍, അബ്ദുശുക്കൂര്‍ പാലക്കാട്, അബ്ദുസ്സമദ് പാണ്ടിക്കാട്, ജുനൈദ് പുന്നക്കാട്. മൃതദേഹം വ്യഴാഴ്ച സുബ്ഹി നമസ്‌കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയില്‍ ഖബറടക്കി.

Sharing is caring!