​ഗോകുലം കേരളയിലൂടെ അനസ് ഇടത്തൊടിക ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു

​ഗോകുലം കേരളയിലൂടെ അനസ് ഇടത്തൊടിക ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു

കൊണ്ടോട്ടി: ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരളയിലൂടെ ക്ലബ് ഫുട്ബോളിലേക്ക് മുൻ ഇന്ത്യൻ താരം അനസ് തിരിച്ചു വരുന്നു. 2021-22ല്‍ ഐ.എസ്.എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് സൂപ്പര്‍ താരം അനസ് ഒടുവില്‍ കളിച്ചത്. എന്നാല്‍ 4 മത്സരങ്ങളില്‍ നിന്നായി 33 മിനിറ്റ് മാത്രമാണ് താരം കളത്തിലിറങ്ങിയത്. 2019ല്‍ ഇന്ത്യന്‍ ടീമില്‍ നിന്നും കൊണ്ടോട്ടി താരം വിരമിച്ചിരുന്നു.

കാണാന്‍ കൊതിച്ച തിരിച്ചുവരവെന്നാണ് ഗോകുലം എഫ്‌സി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. 2021-22ല്‍ ഐഎസ്എല്ലില്‍ കളിക്കുന്നതിനിടെ പരിക്കിന്റെ പിടിയിലായ അനസ് കളത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഈ സമയത്ത് കേരളാ പൊലീസില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജോലി വാഗ്ദാനം ചെയ്തുള്ള ഉദ്യോഗസ്ഥ വഞ്ചനയെന്ന് താരം ആരോപിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

അനസിന്റെ സാന്നിധ്യം ക്ലബിന് മുതല്‍കൂട്ടാകുമെന്ന് അധികൃതര്‍ പ്രതികരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളില്‍ അനസിന്റെ അനുഭവ സമ്പത്ത് ഏറെ വലുതാണ്. ഗോകുലം കേരളയിലെ പ്രതിരോധ ലൈനിലെ അനസിന്റെ സാന്നിധ്യം എതിരാളികള്‍ക്ക് ഭീഷണിയാകുമെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

Sharing is caring!