പുതിയ മാനേജ്മെന്റിന് കീഴിൽ മികച്ച സൗകര്യങ്ങളൊരുക്കി അൽ സലാമ കണ്ണാശുപത്രി

പുതിയ മാനേജ്മെന്റിന് കീഴിൽ മികച്ച സൗകര്യങ്ങളൊരുക്കി അൽ സലാമ കണ്ണാശുപത്രി

പെരിന്തൽമണ്ണ: അബേറ്റ് എന്ന കണ്ണ് ആശുപത്രി ബ്രാൻഡുമായി അൽ സലാമ ആശുപത്രിക്ക് ബന്ധമില്ലെന്ന് അൽ സലാമ പെരിന്തൽമണ്ണ ആശുപത്രി അധികൃതർ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ അൽ സലാമ പെരിന്തൽമണ്ണ ആശുപത്രി മികച്ച നിലയിൽ മുന്നോട്ട് പോകുമെന്ന് പുതുതായി ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത മാനേജ്മെന്റ് വ്യക്തമാക്കി.

സ്ഥാപനത്തിന്റെ 20-ാം വാർഷിക അവസരത്തിലാണ് പുതിയ മാനേജ്മെന്റ് അധികാരമേൽക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളോടെ അൽ സലാമയുടെ 20-ാം വാർഷികാഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി ചെയർമാൻ മുഹമ്മദലി മുണ്ടോടൻ പറഞ്ഞു. ഇതിന്റെ ഭാ​ഗമായി ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും ആശുപത്രി സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എസ് കെ എസ് എസ് എഫ് പ്രവർത്തകനും വ്യാപാരിയുമായ യുവാവ് വാഹനാപകടത്തിൽ മരിച്ചു

12,000ത്തോളം സൗജന്യ തിമിര ശസ്ത്രക്രിയകൾ ആശുപത്രിയുടെ നേതൃത്വത്തിൽ ഇക്കാലയളവിൽ നടന്നതായി മാനേജിങ് ഡയറക്ടർ നസീർ വലിയവീട്ടിൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ആശുപത്രിയിൽ ഉള്ളത്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ മികച്ച ഡോക്ടർമാരെ അണിനിരത്തിയാണ് ആശുപത്രി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!