എസ് കെ എസ് എസ് എഫ് പ്രവർത്തകനും വ്യാപാരിയുമായ യുവാവ് വാഹനാപകടത്തിൽ മരിച്ചു

എസ് കെ എസ് എസ് എഫ് പ്രവർത്തകനും വ്യാപാരിയുമായ യുവാവ് വാഹനാപകടത്തിൽ മരിച്ചു

പെരിന്തൽമണ്ണ: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പനങ്ങാങ്ങരയിലെ കെ ബി ബേക്കറി ഉടമ സലീം കരിമ്പനക്കൽ (39) ആണ് മരിച്ചത്. എസ് കെ എസ് എസ് എഫ് ആമില അം​ഗവും സുപ്രഭാതം പത്രത്തിന്റെ പനങ്ങാങ്ങരയിലെ ഏജന്റുമായിരുന്നു.

കഴിഞ്ഞ ദിവസം അരിപ്ര സ്കൂൾ പടിയിൽ വെച്ചാണ് അപകടത്തിൽ പരുക്കേറ്റത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഭാര്യ- റംഷീന. മക്കൾ- ബിഷർ, ബാസില, ബാസിം. പിതാവ്- അബ്ദുൽ ഖാദർ. മാതാവ്-മൈമുന.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!